വനിതാ കമ്മീഷൻ അദാലത്തിൽ 55 പരാതികൾ
1569382
Sunday, June 22, 2025 6:27 AM IST
പാലക്കാട്: വിവാഹത്തിനു മുന്‍പ് ദന്പതികൾ നിർബന്ധമായും പ്രീ മാരിറ്റൽ കൗണ്‍സിലിംഗിന് വിധേയമാവണമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണം. കുടുംബപരമായ നിസാരപ്രശ്നങ്ങൾ കാരണം വിവാഹമോചനത്തിനായി നിരവധിപേരാണ് കമ്മീഷനു മുന്നിൽ വരുന്നത്.
ഇത് ഗൗരവമായി എടുത്ത് ദന്പതികൾ വിവാഹപൂർവ കൗണ്‍സിലിംഗിനു വിധേയമാവണമെന്നും അവർ നിർദേശിച്ചു. 55 പരാതികളാണ് അദാലത്തിൽ സ്വീകരിച്ചത്. ഇതിൽ 12 പരാതികൾ പരിഹരിച്ചു. 43 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാസെൽ എഎസ്ഐ ശ്രീപ്രിയ, വനിതാ സിപിഒ അനീഷ, അഡ്വ. കെ.ജി. സ്റ്റിനിയ, കൗണ്‍സിലർമാരായ സ്റ്റെഫി, ഡിംപിൾ എന്നിവരും അദാലത്തിൽ പങ്കെടുത്തു.