സെന്റ് തോമസ് ഐടിഐയിൽ സിൽവർ ജൂബിലി ഉദ്ഘാടനം
1569400
Sunday, June 22, 2025 6:31 AM IST
കാഞ്ഞിരപ്പുഴ: സെന്റ് തോമസ് ഐടിഐയുടെ ആനുവൽ ഡേയും സിൽവർ ജൂബിലി ഉദ്ഘാടനവും 25 ഇന കർമ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. സെന്റ് തോമസ് ഐടിഐ ഡയറക്ടർ ഫാ. ഐബിൻ കളത്താര സ്വാഗതം ആശംസിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത അധ്യക്ഷത വഹിച്ച പരിപാടിയിൽ സിൽവർ ജൂബിലി വർഷത്തിന്റെ ഉദ്ഘാടനം മോണ്‍ ജീജോ ചാലക്കൽ നിർവഹിച്ചു.
സിൽവർ ജൂബിലി വർഷത്തിന് സിൽവേറിയ എന്ന നെയിം ലോഞ്ചിംഗും നടത്തി. ഐടിഐയിൽ ആരംഭിക്കുന്ന മൂന്ന് ട്രേഡുകളുടേയും പ്രൊഡക്ഷൻ യൂണിറ്റുകളുടെയും ഉദ്ഘാടനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ നിർവഹിച്ചു. കർമപദ്ധതികളുടെ ഉദ്ഘാടനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത നിർവഹിച്ചു.
സെന്റ് തോമസ് ഫൊറോന ചർച്ച് വികാരി ഫാ. ബിജു കല്ലിങ്കൽ മുഖ്യപ്രഭാഷണം നടത്തി. സെന്റ് തോമസ് ഐടിഐ പ്രിൻസിപ്പൽ ഫാ. ബെറ്റ്സണ്‍ തുക്കുപറന്പിൽ ജെഎസ്എസിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കും യുവാക്കൾക്കുമായി നടത്തിയ ഹ്രസ്വകാല കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഇ.എ. റോജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെംബറും ഐടിഐ ഇൻസ്ട്രക്ടറുമായ എം.പി. പ്രിയ, സ്റ്റാഫ് സെക്രട്ടറി കെ. സുജയ് പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാസന്ധ്യയും നടന്നു.