താലൂക്കുതല വായനപക്ഷാചരണം
1569388
Sunday, June 22, 2025 6:27 AM IST
മണ്ണാർക്കാട്: താലൂക്കുതല വായനപക്ഷാചരണം ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ പി.എൻ. പണിക്കരേയും ഞെരളത്ത് രാമപ്പൊതുവാളേയും അനുസ്മരിച്ചു. എം.എൻ. രാമകൃഷ്ണപിള്ള അധ്യക്ഷനായി.
കെ. ഹരിദാസൻ, കെ.കെ. നാരായണൻ, മുഹമ്മദാലി ബുസ്താനി, അബുബക്കർ മാണി പറമ്പിൽ, ചന്ദ്രൻ തച്ചമ്പാറ, കെ. സൈനബ, സി.കെ. കുഞ്ഞുമുഹമ്മദ്, കെ.സി. മത്തായി, എം. സൗദാമിനി, പി. സുജാത, ദേവസേന എന്നിവർ പ്രസംഗിച്ചു. പ്രമോദ് കുമാർ കവിത ചൊല്ലി. എം. ഉഷ വായനപ്രതിജ്ഞചൊല്ലി. യോഗത്തിൽ വി. ഉണ്ണികൃഷ്ണൻ സ്വാഗതവും ഒ. നൗഷാദ് നന്ദിയും പറഞ്ഞു.