ഓണാഘോഷം ലക്ഷ്യമിട്ട് ചെണ്ടുമല്ലിത്തൈ വിതരണം നടത്തി
1569396
Sunday, June 22, 2025 6:31 AM IST
ചിറ്റൂർ: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കാർഷിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണത്തിനോടനുബന്ധിച്ച് ചിറ്റൂരിന്റെ ചുറ്റുപാടുമുള്ള പത്ത് വിദ്യാലയങ്ങൾക്ക് സൗജന്യമായി ചെണ്ടുമല്ലിതൈ വിതരണം ചെയ്തു. പരിപാടി ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത ഉദ്ഘാടനം ചെയ്തു. നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അനീഷ അധ്യക്ഷയായി. ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് പി.എസ്. ലിബുകുമാർ എസ്. മനോജ്, ആർ. സജിമോൻ, മുഹമ്മദ് കാസിം, എൻ.ശാലിനി, എന്നിവർ പ്രസംഗിച്ചു.