ക​ഞ്ചി​ക്കോ​ട്: ന​ല്ലി​ട​യ​ൻ ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​ജ​യ​ന്തി മ​ഹാ​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ തീ​ർ​ഥാ​ട​ക സം​ഗ​മ​ത്തി​ൽ പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം തേ​ടി വി​ശ്വാ​സി​ക​ൾ ഒ​ഴു​കി​യെ​ത്തി. ഇന്നലെ രാ​വി​ലെ വി​കാ​രി ഫാ. ​തോം കി​ഴ​ക്കേട​ത്ത് ജൂ​ബി​ലി ക​വാ​ടം തു​റ​ന്നു.

ഏ​ക​ദി​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ്ര​ഖ്യാ​പി​ച്ച ന​ല്ലി​ട​യ​ൻ ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ തീ​ർ​ഥാ​ട​ക സം​ഗ​മം ന​ട​ന്നു. പാ​ല​ക്കാ​ട്, ഒ​ല​വ​ക്കോ​ട്, ത​ത്ത​മം​ഗ​ലം ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും സ​ന്യ​സ്ത​രും ഭ​ക്ത​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു. മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ലോ​ക​ത്തെ വി​മ​ലീ​ക​രി​ക്കാ​നു​ള്ള ദൈ​വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ന്ന് ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു. ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ (പാ​ല​ക്കാ​ട്), ഫാ. ​സ​ണ്ണി വാ​ഴേ​പ​റ​ന്പി​ൽ (ഒ​റ്റ​പ്പാ​ലം), ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ (ഒ​ല​വ​ക്കോ​ട്), ഫാ. ​ബെ​റ്റ്സ​ൻ തു​ക്കു​പ​റ​ന്പി​ൽ (ത​ത്ത​മം​ഗ​ലം), ക​ഞ്ചി​ക്കോ​ട് വി​കാ​രി​ ഫാ. ​തോം കി​ഴ​ക്കേ​ട​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഫാ. ​ജ​സ്റ്റി​ൻ ത​ട​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​വും ആ​രാ​ധ​ന​യും ന​ട​ന്നു.അ​ഡോ​റേ​ഷ​ൻ സി​സ്റ്റേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ ദി​വ്യ​കാ​രു​ണ്യ അ​ത്ഭു​ത​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ശ്ര​ദ്ധേ​യ​മാ​യി.