ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യി​ലെ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ കു​ഴി​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. കു​ള​പ്പു​ള്ളി​മു​ത​ൽ പ​ത്തി​രി​പ്പാ​ല​വ​രെ​യു​ള്ള ഭാ​ഗ​ത്തെ നൂ​റി​ലേ​റെ കു​ഴി​ക​ളാ​ണ് അ​ട​ച്ച​ത്. മ​ഴ​മൂ​ലം കു​ഴി​ക​ളി​ൽ വെ​ള്ളം നി​ൽ​ക്കു​ന്ന​തു​കാ​ര​ണം ജി​എ​സ്‌​പി മി​ശ്രി​തം ഉ​പ​യോ​ഗി​ച്ചാ​ണ് താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ച​ത്. മ​ഴ​മാ​റി​യാ​ൽ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വാ​ണി​യം​കു​ളം​തെ​രു​വി​ലെ കു​ഴി​യി​ൽ​മാ​ത്രം ആ​റ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​ണ് വീ​ണ​ത്.