സർക്കാർ സ്കൂളിൽ പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം
1569393
Sunday, June 22, 2025 6:31 AM IST
കോയമ്പത്തൂർ: കിണത്തുകടവിലെ അരസംപാളയത്തുള്ള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാല് പുതിയ ക്ലാസ് മുറികളുടെ നിർമാണത്തിന് റോട്ടറി ക്ലബ് ഓഫ് കോയമ്പത്തൂർ മെട്രോപൊളിസും ശ്രീകൃഷ്ണ സ്വീറ്റ്സും സംയുക്തമായി ധനസഹായം നൽകി.
50 ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് സ്പോൺസർ ചെയ്തത്. പുതിയ കെട്ടിടം തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചന്ദ്രമോഹൻ ഉദ്ഘാടനം നിർവഹിച്ചു. കോയമ്പത്തൂർ ജില്ലാ കളക്ടർ പവൻ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണ സ്വീറ്റ്സ് ചെയർമാൻ കൃഷ്ണൻ, റോട്ടറി ക്ലബ് ഓഫ് കോയമ്പത്തൂർ മെട്രോപൊളിസിന്റെ പ്രസിഡന്റ് വരദരാജൻ; ക്ലബ് അംഗങ്ങൾ, സ്കൂൾ ഹെഡ്മാസ്റ്റർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.