വായനപക്ഷാചരണം
1569389
Sunday, June 22, 2025 6:27 AM IST
അഗളി: ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അട്ടപ്പാടി മേഖലാതല വായനപക്ഷാചരണം ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു.
വായനപക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ ഏഴ് വരെ പബ്ലിക് ലൈബ്രറിയിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ വിവിധ പുസ്തകങ്ങളുടെ പ്രദർശനവും നടക്കും. അതോടൊപ്പം പുസ്തകപ്രകാശനവും എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെയും എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെയും അനുമോദിക്കും.
ഗ്രാമപഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് അംഗം കെ.ടി.ബെന്നി അധ്യക്ഷനായി.