വ​ട​ക്ക​ഞ്ചേ​രി: ത​ക​ർ​ന്നുകി​ട​ക്കു​ന്ന മം​ഗ​ലം ബൈ​പാ​സ് ജം​ഗ്ഷ​ന്‍റെയും മം​ഗ​ലം - ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യു​ടെ​യും ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ക്ക​ർ​ണി പോ​ലെ​യു​ള്ള റോ​ഡി​ലെ കു​ഴി​ക​ളി​ൽ ഇ​റ​ങ്ങിനി​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

അ​പ​ക​ട​ഭീ​തി ഉ​ണ​ർ​ത്തു​ന്ന റോ​ഡു​ക​ളി​ലെ വ​ൻഗ​ർ​ത്ത​ങ്ങ​ളും വ​ശ​ങ്ങ​ളി​ലെ വീ​ഴാ​റാ​യ വ​ൻമ​ര​ങ്ങ​ളും ജീ​വ​ഹാ​നി ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​താ​ണെ​ന്നും അ​ല​ഞ്ഞുതി​രി​യു​ന്ന തെ​രു​വുനാ​യ് ഭീ​ഷണി ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധപ​രി​പാ​ടി​ക​ൾ.

കെ​പി​സി​സി അം​ഗം പാ​ള​യം പ്ര​ദീ​പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.എം. ​ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ര​യ​ങ്കാ​ട്ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ, വി. ​സ​ജീ​ഷ്, എ. ​ഭാ​സ്ക​ര​ൻ, വി.​എ. മൊ​യ്തു, ബാ​ബു മാ​ധ​വ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ജി. ​സ​തീ​ഷ്, ശ്രീ​നാ​ഥ് വെ​ട്ട​ത്ത്, സു​രേ​ഷ് കു​റു​വാ​യ്, വി. ​കൃ​ഷ്ണ​ദാ​സ്, സി. ​മ​ണി, സി.​ പ്ര​കാ​ശ്, ബി. ​ര​മേ​ഷ്, സി. ​ഹ​രി, അ​ബ്ദു​ൾസ​ത്താ​ർ, സ​തീ​ഷ് രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.