പകൽവീട് പ്രവേശനോത്സവം
1569390
Sunday, June 22, 2025 6:27 AM IST
ആലത്തൂർ: പഞ്ചായത്തിന്റെ പകൽവീടിന്റെ പ്രവേശനോത്സവം ആഘോഷിച്ചു. കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവക്കൽ, പഞ്ചായത്തംഗം ഐ. നജീബ്, നന്മ മാനേജിംഗ് ട്രസ്റ്റി കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ആലത്തൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പകൽ വീടിന്റെ നടത്തിപ്പ് ചുമതല നന്മ ചാരിറ്റബിൾ സൊസൈറ്റിക്കാണ്. ആദ്യഘട്ടത്തിൽ 20 വയോജനങ്ങൾക്കാണ് പ്രവേശനം.
രാവിലെ 9. 30 മുതൽ 4.30 വരെ ഇവിടെ ചെലവഴിക്കാം. ചായ, ലഘുഭക്ഷണം, ഉച്ചഭക്ഷണം എന്നിവ നൽകും. ഇതിനാവശ്യമായ തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. വയോജനങ്ങൾക്ക് വിശ്രമം, വിനോദം, വായന, പഠന -ചർച്ച ക്ലാസുകൾ, അടിയന്തര ചികിത്സ ആവശ്യം തുടങ്ങിയവ പകൽ വീടിലൂടെ നൽകി വയോജനങ്ങളുടെ ശാരീരിക മാനസിക നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനം നന്മ ചാരിറ്റബൾ സൊസൈറ്റി ഏറ്റെടുക്കും.