കോയ​മ്പ​ത്തൂ​ർ: സാ​യി​ബാ​ബ കോ​ള​നി ഭാ​ര​തി പാ​ർ​ക്ക് റോ​ഡി​ലു​ള്ള ലി​സ്യു മെ​ട്രി​ക് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളിൽ അ​ന്താ​രാ​ഷ്ട്ര യോ​ഗദി​നം ആ​ഘോ​ഷി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റവ.ഡോ.ജോ​യ് അ​റ​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വ​കു​പ്പ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

യോ​ഗ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥിക​ളെ ബോ​ധ​വ​ത്കരി​ച്ചു. വ്യ​ക്തി​ഗ​ത ആ​രോ​ഗ്യ​വും ന​മ്മു​ടെ ഗ്രഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​വും ത​മ്മി​ലു​ള്ള ബ​ന്ധം പ​ക​ർ​ത്തു​ന്ന 2025 ലെ ‘ഭൂ​മി​ക്ക് യോ​ഗ, ഒ​രു ആ​രോ​ഗ്യം’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ഉ​ൾ​ക്കാ​ഴ്ച​യും ന​ൽ​കി.

യോ​ഗ ദി​നാ​ച​ര​ണം

കോ​യ​ന്പ​ത്തൂ​ർ: ഡ​ബ്ലി​യു​എം​സി കോ​യ​മ്പ​ത്തൂ​ർ പ്രോവിൻസ് അ​ന്ത​ർ​ദേ​ശീ​യ യോ​ഗ​ ദി​നം ആ​ച​രി​ച്ചു. പ​രി​ശീ​ല​നയ​ജ്ഞം ഡ​ബ്ലി​യു​സി കോ​യ​മ്പ​ത്തൂ​ർ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ആ​റു​മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് അ​ക്ഷ​യ അ​ന്ത​ർ​ജ​നം എ​ന്ന യോ​ഗ പ​രി​ശീ​ല​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക യോ​ഗ​ദി​നം കോ​യ​മ്പ​ത്തൂ​രി​ലെ റേ​സ് കോ​ഴ്സി​ലു​ള്ള സീ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി.