സെന്‍റ് ഡൊമിനിക് സ്കൂൾ മണ്ണാർക്കാട്

മ​ണ്ണാ​ർ​ക്കാ​ട്: സെ​ന്‍റ് ഡൊ​മി​നി​ക് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ യോ​ഗദി​ന​ത്തി​ൽ വാ​യ​നദി​നാ​ച​ര​ണ​വും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​രാ​ജേ​ഷ് മോ​ൻ​ജി നി​ർ​വ​ഹി​ച്ചു. വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് ക്ലാ​സ് ന​ട​ത്തി.

ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂരി​ൽ പ​ങ്കെ​ടു​ത്ത് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ എ​ൻ​ബി സു​ബേ​ദാ​ർ സി. ​ഹ​സൈ​നാ​റി​നെ ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ഫി ഒ​പി യോ​ഗദി​ന​ത്തി​ന്‍റെ​യും വാ​യ​ന​ദി​ന​ത്തി​ന്‍റെയും സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പി​ക പ്ര​സ​ന്ന പ​രി​പാ​ടി​ക്ക് ആ​ശം​സ അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.

സാ​ൻ​ജോ സെ​ൻ​ട്ര​ൽ സ്കൂ​ൾ

പാലക്കാട്: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ന്‍റെ​യും ലോ​ക സം​ഗീ​ത ദി​ന​ത്തി​ന്‍റെ​യും ആ​ഘോ​ഷം സാ​ൻ​ജോ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്നു. ഭാ​ര​ത​ത്തി​ന്‍റെ ത​ന​താ​യ പാ​ര​ന്പ​ര്യം വി​ളി​ച്ചോ​തു​ന്ന യോ​ഗ​ദി​ന​ത്തി​ൽ യോ​ഗാ​സ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം മി​ഴി​വേ​കി. ലോ​ക സം​ഗീ​ത​ദി​ന​ത്തി​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ സം​ഗീ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യോ​ത്ത​ര​സ​ദ​സും സം​ഗീ​തവി​രു​ന്നും കൂ​ടി ഇ​ഴ​ചേ​ർ​ന്നു. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യ​ത്.

സെ​ന്‍റ്് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പു​തു​ന​ഗ​രം

പു​തു​ന​ഗ​രം: സെ​ന്‍റ്് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ജി​ല്ലാ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗദി​നം ആ​ച​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ടോ​ണി ക​ല്ല​ന്പ​ള്ളി​ൽ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സൈ​മ​ണ്‍ കൊ​ള്ള​ന്നൂ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷെ​റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാ​ൻ​ജോ ഫാ​ർ​മ​സി കോ​ള​ജ് വെള്ളപ്പാറ

പാലക്കാട്: വെ​ള്ള​പ്പാ​റ സാ​ൻ​ജോ ഫാ​ർ​മ​സി കോ​ള​ജി​ൽ ലോ​ക സം​ഗീ​ത​ദി​ന​വും യോ​ഗ​ദി​നാ​ച​ര​ണ​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. സാ​ൻ​ജോ ഫാ​ർ​മ​സി കോ​ള​ജി​ൽ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ലോ​കസം​ഗീ​ത ദി​നം ആ​ച​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ആ​ർ. വി​നോ​ദ് സ​ന്ദേ​ശം ന​ൽ​കി.

യുവക്ഷേത്ര കോളജ് മുണ്ടൂർ

മുണ്ടൂർ: അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​വ​ക്ഷേ​ത്ര കോ​ളജ് എ​ൻഎ​സ്എ​സ് യൂ​ണി​റ്റു​ക​ളും കാ​യി​ക വി​ഭാ​ഗ​വും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച യോ​ഗപ​രി​ശീ​ല​നം ട്രെ​യ്നി​ംഗ് ആൻഡ് പ്ലേസ്മെ​ന്‍റ് കോ​-ഓർഡി​നേ​റ്റ​റും അ​സി.​ഡ​യ​റ​ക്ടറു​മാ​യ റ​വ.​ഡോ.​ ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻഎ​സ്എ​സ് അ​സി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ദീ​പി​ക സ്വാ​ഗ​ത​വും ഫി​സി​ക്ക​ൽ എ​ഡ്യുക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി എം. മു​കു​ന്ദ​ൻ ​ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ പ​രി​ശീ​ലി​ച്ചു.