ഉന്നതവിജയികളെ അനുമോദിച്ചു അർബൻ ഗ്രാമീൺ സൊസൈറ്റി
1569611
Monday, June 23, 2025 1:43 AM IST
മണ്ണാർക്കാട്: അർബൻ ഗ്രാമീൺ സൊസൈറ്റിയും പുതുക്കുടി ചാരിറ്റി കൂട്ടായ്മയും സംയുക്തമായി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
പയ്യനെടം പുതുക്കുടിയിൽ നടന്ന അനുമോദനസദസ് മണ്ണാർക്കാട് അർബൺ ഗ്രാമീൺ സൊസൈറ്റി സെക്രട്ടറി അജിത് പാലാട്ട് ഉദ്ഘാടനം ചെയ്തു.
അർബൻ ഗ്രാമീൺ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതുക്കുടി ചാരിറ്റി കൂട്ടായ്മയുമായി സഹകരിച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്തുഅനുമോദന സദസിന്റെ ഭാഗമായത്. കൂട്ടായ്മ പ്രസിഡന്റ് സോനു ശിവൻ അധ്യക്ഷനായി.
ഡോ. കമ്മാപ്പ ലഹരിവിരുദ്ധ സന്ദേശം നൽകി. സാഹിത്യകാരൻ കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.
പുതുക്കുടി കൂട്ടായ്മയിലെ മുതിർന്ന അംഗങ്ങൾ, വിശിഷ്ട വ്യക്തികൾ എന്നിവരെ ആദരിച്ചു. അച്യുതൻ പനച്ചിക്കുത്ത്, കൃഷ്ണദാസ്കൃപ, വാർഡ് മെംബർ ഇന്ദിര, ഗോപാലകൃഷ്ണൻ, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചാരിറ്റി കൂട്ടായ്മ സെക്രട്ടറി ഭാഗ്യരാജ് സ്വാഗതവും ട്രഷറർ ഉണ്ണിക്കണ്ണൻ നന്ദിയും പറഞ്ഞു.