വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലടിക്കോട് യൂണിറ്റ് സമ്മേളനം നാളെ
1569615
Monday, June 23, 2025 1:43 AM IST
കല്ലടിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലടിക്കോട് യൂണിറ്റ് സമ്മേളനം നാളെ ഉച്ചയ്ക്കുശേഷം രണ്ടിനു കല്ലടിക്കോട് സനാന ഓഡിറ്റോറിയത്തിൽ നടക്കും. വ്യാപാരികൾക്കായി ആസൂത്രണംചെയ്ത വിവിധ പദ്ധതികൾ അവതരിപ്പിക്കും. സമ്മേളനം നടക്കുന്നതിനാൽ നാളെ ഉച്ചയ്ക്കു രണ്ടുമുതൽ അഞ്ചരവരെ കടകൾ മുടക്കമായിരിക്കും.
യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് അജോ അഗസ്റ്റിൻ മഞ്ഞാടിക്കൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ് മുഖ്യാതിഥിയായിരിക്കും.
യൂണിറ്റ് ആലോചനായോഗം പ്രസിഡന്റ് അജോ അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷറഫ് റിട്സി, ട്രഷറർ ശ്രീകാന്ത്, എൻ.എം. അബൂബക്കർ സിദ്ധിക്ക്, എം. ഷാഹുൽ ഹമീദ്, സി. രാജൻ, എൻ.കെ. ഷാഹുൽ ഹമീദ്, കെ.ആർ. രാഹുൽ, ടി.ജെ. നീതു ജോൺ. എന്നിവർ പ്രസംഗിച്ചു.