അ​ഗ​ളി: പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ ത​ട​യാ​നാ​യി ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ൽ ഡ്രൈ​ഡേ​യാ​യി ആ​ച​രി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​മൂ​ർ​ത്തി പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്രാ​ദേ​ശി​ക പൊ​തു​ജ​നാ​രോ​ഗ്യ​സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. ഈ ​വ​ർ​ഷം പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള മ​ര​ണം കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ചേ​ർ​ത്തു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ഴ​ക്കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണം, പ​ക​ർ​ച്ച​വ്യാ​ധി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹോ​ട്ട്സ്പോ​ട്ടാ​യി പ​രി​ഗ​ണി​ച്ച് ഉ​റ​വി​ട ന​ശീ​ക​ര​ണം തു​ട​ങ്ങി​യ​വ ന​ട​ത്തി.

അ​ടു​ത്ത ഘ​ട്ട​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും, മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ​ക്കും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക വി​ത​ര​ണം ന​ട​ത്തു​മെ​ന്നു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​ഞ്ജീ​വ് കു​മാ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ് കാ​ളി​സ്വാ​മി വി​ശ​ദീ​ക​രി​ച്ചു.

ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധ, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ. ജി​തേ​ഷ്, ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി​നീ​ത, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ശ്രീ​രാ​ഗ്, കൃ​ഷി ഓ​ഫീ​സ​ർ പി.​വി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.