കോയമ്പത്തൂർ ശെമ്മൊഴി പാർക്ക് ആദ്യഘട്ടം നിർമാണം പുരോഗമിക്കുന്നു
1569619
Monday, June 23, 2025 1:43 AM IST
കോയമ്പത്തൂർ: ഗാന്ധിപുരം സെൻട്രൽ ജയിൽ ഗ്രൗണ്ടിൽ ഒരുക്കുന്ന ശെമ്മൊഴി ഗാർഡൻ പദ്ധതി ആദ്യഘട്ടം നിർമാണം അവസാനഘട്ടത്തിൽ. പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച പൂച്ചെടികളുടെ മനോഹാരിതയിൽ വിളങ്ങുകയാണ് പാർക്കിപ്പോൾ. വെറും നിലമായിരുന്ന ഈ പ്രദേശം ഇപ്പോൾ പച്ചപ്പിലേക്കു മാറിത്തുടങ്ങിയിരിക്കുന്നു. ശെമ്മൊഴി ഗാർഡൻ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ഇതിൽ ആദ്യഘട്ടം 45 ഏക്കറിലും രണ്ടാംഘട്ടം120 ഏക്കറിലുമാണ് നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിലെ 45 ഏക്കറിൽ 25 ഏക്കറും പൂന്തോട്ടമായാണ് നവീകരിക്കുക. രണ്ടരലക്ഷത്തോളം തൈകളും നടാൻ പദ്ധതിയുണ്ട്.
ലോകോത്തര നിലവാരമുള്ള മൾട്ടി പർപ്പസ് കോൺഫറൻസ് സെന്റർ, ഓപ്പൺഎയർ ഓഡിറ്റോറിയം, 300 കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യം, കൃത്രിമ ജലധാര എന്നിവയും ലക്ഷ്യമിടുന്നു.