തേങ്കുറിശിയില്‍ ഓണക്കനി നിറപ്പൊലിമ നടീൽഉത്സവം
1569621
Monday, June 23, 2025 1:43 AM IST
കുഴൽമന്ദം: തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ സമുന്നതി പദ്ധതിയുടെ ഭാഗമായി നടീൽ ഉത്സവം നടത്തി. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഭാർഗവൻ പരിപാടി ഉദ്ഘാടനം ചെയ്തു. നടീൽ ഉത്സവത്തിന്റെ ഭാഗമായി കൂർക്ക തൈകളാണ് നട്ടത്.
പരിപാടിയിൽ ബ്ലോക്ക് കോ- ഓർഡിനേറ്റർ എസ്. രേഖ, തേങ്കുറിശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വർണമണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.സജിനി, എം.എസ് സജിഷ, വാർഡ് മെംബർ വി.ഡി. ശോഭന കുമാരി, സിഡിഎസ് ചെയർപേഴ്സണ്‍ എം. ഉഷ, അഗ്രികൾച്ചറൽ കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ പി റഷീദ, എന്നിവർ പങ്കെടുത്തു.