കല്ലടിക്കോട് സർവീസ് സഹകരണബാങ്ക് വിവിധ പരീക്ഷാ വിജയികളെ ആദരിച്ചു
1569622
Monday, June 23, 2025 1:43 AM IST
കല്ലടിക്കോട്: കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ ഉന്നതവിജയം നേടിയവരെയും മുഴുവൻ വിഷയത്തിലും എപ്ലസ് കിട്ടിയ കുട്ടികളെയും ആദരിച്ചു.
ആദരം- 2025 എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മുഹമ്മദുപ്പ കരിമ്പനയ്ക്കൽ അധ്യക്ഷത വഹിച്ചു. കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ബാങ്ക് വൈസ് പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട്, ആന്റണി മതിപ്പുറം, പി.കെ. അബ്ദുള്ളക്കുട്ടി, വി.കെ. ഷൈജു, എം.എസ്. നാസർ, എം.കെ. മുഹമ്മദ് ഇബ്രാഹീം, കെ.കെ. ചന്ദ്രൻ, പി.കെ. മുഹമ്മദ് മുസ്തഫ, സി.എം. നൗഷാദ്, യൂസഫ് പാലയ്ക്കൽ, സി.സി. ഉസ്മാൻ, മുഹമ്മദ് ഹരീസ്, സെക്രട്ടറി ബിനോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.