പോലീസ് ആക്ട് ; വീഴ്ച സമ്മതിച്ച് വിജയരാഘവൻ
Saturday, November 28, 2020 1:03 AM IST
തിരുവനന്തപുരം : പോലീസ് ആക്ട് ഭേദഗതിയിൽ സർക്കാരിനു ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണ്. പല കോണുകളിൽനിന്നും ആശങ്കകളും പരാതികളും ഉയർന്ന സാഹചര്യത്തിലാണു പോലീസ് ആക്ട് ഭേദഗതി പിൻവലിച്ചത്. ഒരു വ്യക്തിയുടെയോ ഉപദേശകന്റെയോ ജാഗ്രതക്കുറവു മൂലം ഉണ്ടായതല്ലെന്നും പാർട്ടിക്കും ഇക്കാര്യത്തിൽ മാറിനിൽക്കാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം എ. വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.