വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
Sunday, January 24, 2021 1:40 AM IST
കല്‍പ്പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചെലേരി കല്ലറ പുരയില്‍ ഷഹാനയാണ്(26)മരിച്ചത്.
മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടിനടുത്ത് പുഴയോരത്തുള്ള ടെന്റിനു പുറത്തു വിശ്രമിക്കുന്നതിനിടെ രാത്രി ഏഴേ മുക്കാലോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരിസരത്തുണ്ടായിരുന്നവര്‍ ഒച്ചയിട്ടു ആനയെ അകറ്റി ഷഹാനയെ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.