രോഗവ്യാപനം കുറയുന്നു ; സംസ്ഥാനത്ത് ഇന്നലെ 19,894 പേർക്ക് കോവിഡ്
രോഗവ്യാപനം കുറയുന്നു ; സംസ്ഥാനത്ത് ഇന്നലെ 19,894 പേർക്ക് കോവിഡ്
Monday, May 31, 2021 1:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ കു​​​റ​​​വു ക​​​ണ്ടു തു​​​ട​​​ങ്ങി. ര​​​ണ്ടാം ത​​​രം​​​ഗം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​ശേ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യ 39 ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷം പ്ര​​​തി​​​ദി​​​ന കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 20,000ത്തി​​​ൽ താ​​​ഴെ​​​യെ​​​ത്തി. ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് 19,894 പേ​​​ർ​​​ക്കു കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ൽ 21 മു​​​ത​​​ലാ​​​ണ് പ്ര​​​തി​​​ദി​​​ന രോ​​​ഗബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 20,000 ക​​​ട​​​ന്ന​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കും കു​​​റ​​​ഞ്ഞു. 15.97 %. എ​​​ന്നാ​​​ൽ, മ​​​ര​​​ണ​​​സം​​​ഖ്യ​​​യി​​​ൽ കു​​​റ​​​വി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ 186 മ​​​ര​​​ണ​​​ങ്ങ​​​ൾ കോ​​​വി​​​ഡ് മൂ​​​ല​​​മാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ കോ​​​വി​​​ഡ് മൂ​​​ല​​​മു​​​ള്ള ആ​​​കെ മ​​​ര​​​ണം 8,641 ആ​​​യി ഉ​​​യ​​​ർ​​​ന്നു.

ഇ​​​ന്ന​​​ലെ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന കോ​​​വി​​​ഡ് രോ​​​ഗ​​​ബാ​​​ധ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. 3015 പേ​​​ർ​​​ക്ക്. ഇ​​​ന്ന​​​ലെ സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവരിൽ 156 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്.


84 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു.18,571 പേ​​​​ർ​​​​ക്ക് സ​​​​മ്പ​​​​ർ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് രോ​​​​ഗബാധ. 1083 പേ​​​​രു​​​​ടെ സ​​​​മ്പ​​​​ർ​​​​ക്ക ഉ​​​​റ​​​​വി​​​​ടം വ്യ​​​​ക്ത​​​​മ​​​​ല്ല.ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 29,013 പേ​​​ർ ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 2,23,727 പേ​​​രാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 8,19,417 പേർ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലു​​​​ണ്ട്. ഇ​​​​വ​​​​രി​​​​ൽ 7,80,842 പേ​​​​ർ വീ​​​​ട്/​​​​ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂഷ​​​​ണ​​​​ൽ ക്വാ​​​​റ​​​​ന്‍റൈ​​​​നി​​​​ലും 38,575 പേ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലുമാണ്.എ​​​​ട്ട് പു​​​​തി​​​​യ ഹോ​​​​ട്ട് സ്‌​​​​പോ​​​​ട്ടു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഒ​​​​രു പ്ര​​​​ദേ​​​​ശ​​​​ത്തെ യും ഹോ​​​​ട്ട്സ്‌​​​​പോ​​​​ട്ടി​​​​ൽനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.
ആ​​​​കെ 887 ഹോ​​​​ട്ട് സ്‌​​​​പോ​​​​ട്ടു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.