2024-25 അക്കാദമിക് വർഷം എട്ടാം ക്ലാസിലും 2025-26 വർഷം 8, 9 ക്ലാസുകളിലും 2026-27ൽ 8, 9, 10 ക്ലാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കാനാണ് തിരുമാനം. ഏതെങ്കിലും വിദ്യാർഥിക്ക് മിനിമം മാർക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടായാൽ പഠന പിന്തുണ നൽകി രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും.
എല്ലാ കുട്ടികൾക്കും മികച്ച അക്കാദമിക് നിലവാരം ഒരുക്കുകയാണു ലക്ഷ്യം. നിരന്തര മൂല്യനിർണയത്തിൽ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും.