തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ഞ്ച് ദേ​​​വ​​​സ്വം ബോ​​​ര്‍​ഡു​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ച്ചു​​​കൊ​​ണ്ട് ഭാ​​​വി​​​യി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ശ​​​സ്ത​​​മാ​​​യ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ല്‍ ഭ​​​ക്ത​​​ര്‍​ക്ക് ആ​​​രാ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന രീ​​​തി​​​യി​​​ല്‍ പ്ര​​​ത്യേ​​​ക ടൂ​​​റി​​​സം പാ​​​ക്കേ​​​ജ് ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്ന് ദേ​​​വ​​​സ്വം മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ 2025 ലെ ​​​ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം(​​​ഭേ​​​ദ​​​ഗ​​​തി) ബി​​​ല്ലി​​​ന്മേ​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.


കെ​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​മാ​​​യി കൈ​​​കോ​​​ര്‍​ത്തു​​​കൊ​​ണ്ടാ​​കും ​പ​​​ദ്ധ​​​തി വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ക. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് പ്ര​​​സി​​​ഡ​​​ന്റു​​​മാ​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ച ു.