ലാവ്ലിൻ കേസ് ഒക്ടോ. ഒന്നിനു പരിഗണിക്കും
Friday, September 20, 2019 12:55 AM IST
ന്യൂഡൽഹി: എസ്എൻസി ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ നൽകിയ ഹർജികൾ സുപ്രീംകോടതി ഒക്ടോബർ ഒന്നിനു പരിഗണിച്ചേക്കും. ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
പിണറായി വിജയൻ അടക്കമുള്ള മൂന്നു പേരെ കുറ്റവിമുക്തരാക്കി ബാക്കിയുള്ളവർ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ, കെ.ജി. രാജശേഖരൻ എന്നിവർ നൽകിയ ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐയും അപ്പീൽ നൽകിയിട്ടുണ്ട്.