സിബിഎസ്ഇ പത്താം ക്ലാസ് 91.46% വിജയം
Thursday, July 16, 2020 1:11 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 91.46 ശ​ത​മാ​നം വി​ജ​യം. ക​ഴി​ഞ്ഞ​വ​ർ​ഷം 91.10% ആ​യി​രു​ന്നു.18,73,015 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി. 17,13,121 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

99.28 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ ഇ​ത്ത​വ​ണ​യും തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല റി​ക്കാ​ർ​ഡ് വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 98.28 ശ​ത​മാ​ന​വു​മാ​യി ചെ​ന്നൈ​യും 98.23 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ബം​ഗ​ളൂ​രു മേ​ഖ​ല​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി. 79.12 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ഗോ​ഹ​ട്ടി​യാ​ണ് ഏ​റ്റ​വും പി​ന്നി​ൽ.

പെ​ണ്‍കു​ട്ടി​ക​ൾ മു​ന്നി​ൽ

വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ക്കു​റി​യും മു​ന്നി​ലെ​ത്തി. പ​രീ​ക്ഷ​യെ​ഴു​തി​യ 93.31 ശ​ത​മാ​നം പെ​ണ്‍​കു​ട്ടി​ക​ളും വി​ജ​യി​ച്ചു. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം 90.14.


4,1804 പേ​ർ 95ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി.1,84,358 പേ​ർ​ക്ക് 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു​ണ്ട്.

99.23 ശ​ത​മാ​നം വി​ജ​യ​ത്തോ​ടെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യമാണ് സ്കൂ​ളു​ക​ളി​ൽ മു​ന്നി​ൽ . ജ​വ​ഹ​ർ ന​വോ​ദ​യ​ക​ളി​ൽ 98.66 ശ​ത​മാ​നം വി​ജ​യം.

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞു. സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ 92.81ശ​ത​മാ​നം വി​ജ​യം നേ​ടി .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.