രാജ്യത്ത് 62,224 പേർക്കു രോഗം
Thursday, June 17, 2021 12:51 AM IST
ന്യൂഡൽഹി: രാജ്യത്തു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും ആശ്വാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,224 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 3.22 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. എഴുപത് ദിവസത്തിനുശേഷം ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പതു ലക്ഷത്തിൽ താഴെയായി. രോഗമുക്തി നിരക്ക് 95.8 ശതമാനത്തിലെത്തി. 1,07,628 പേരാണ് രോഗമുക്തരായത്.
ഒരു മാസത്തിലേറെയായി പ്രതിദിന രോഗമുക്തർ പുതിയ പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണ്. നിലവിൽ ചികിത്സയിലുള്ളത് 8,65,432 പേരാണ്. 19,30,987 പരിശോധനകളാണ് നടത്തിയത്. 36,17,099 സെഷനുകളിലൂടെ ആകെ 26,19,72,014 വാക്സിൻ ഡോസുകളാണ് നൽകിയത്.