മലങ്കര ഗുരുഗ്രാം ഭദ്രാസനത്തിന്റെ അധ്യക്ഷനായി ഡോ. തോമസ് മാർ അന്തോണിയോസ് ഇന്നു സ്ഥാനമേൽക്കും
Thursday, June 30, 2022 12:16 AM IST
ന്യൂഡൽഹി: മലങ്കര കത്തോലിക്ക സഭ ഗുരുഗ്രാം ഭദ്രാസനത്തിന്റെ പുതിയ അധ്യക്ഷനായി ഡോ. തോമസ് മാർ അന്തോണിയോസ് ഇന്നു സ്ഥാനമേൽക്കും.
നേബ്സരായ സെന്റ് മേരീസ് മലങ്കര കത്തോലിക്ക കത്തീഡ്രലിൽ രാവിലെ 8.30ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിക്കും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഡൽഹി ലത്തീൻ അതിരൂപത അധ്യക്ഷൻ ഡോ. അനിൽ ജെ. കൂട്ടോ, ഫരീദാബാദ് രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, യാക്കോബായ സഭ ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ യൗസേബിയോസ്, ജസ്റ്റീസ് കുര്യൻ ജോസഫ്, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി സായൂജ്യാനന്ദ്, സിസ്റ്റർ ലിഡിയ, റെജി തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.