ശില്പശാല 19 മുതൽ
Thursday, January 16, 2020 11:37 PM IST
കോട്ടയം: കേരള ചരിത്ര കോണ്‍ഗ്രസും എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി കോളജ്, സർവകലാശാല അധ്യാപകർക്കായി ചരിത്ര ബോധന ശാസ്ത്രത്തിൽ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ റസിഡൻഷ്യൽ ശില്പശാല 19 മുതൽ 24 വരെ എംജിയിൽ നടക്കും. 30 പേർക്കാണു പ്രവേശനം. താത്പര്യമുള്ളവർ 18നകം രജിസ്റ്റർ ചെയ്യണം. 5,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.