60 ല​ക്ഷ​വു​മാ​യി മു​ങ്ങി​യ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നു ക​ണ്ണൂ​രി​ലെ​ത്തി​ച്ചു
Thursday, April 18, 2019 11:31 PM IST
ക​​ണ്ണൂ​​ർ: പ്ര​​മു​​ഖ വ​​സ്ത്രാ​​ല​​യ​​ത്തി​​ൽ​​നി​​ന്ന് 60 ല​​ക്ഷം രൂ​​പ​​യു​​മാ​​യി മു​​ങ്ങി​​യ സം​​ഭ​​വ​​ത്തി​​ൽ അ​​റ​​സ്റ്റി​​ലാ​​യ മാ​​നേ​​ജ​​രെ ക​​ണ്ണൂ​​രി​​ലെ​​ത്തി​​ച്ചു തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി.

ക​​ണ്ണൂ​​ർ ന​​ഗ​​ര​​ത്തി​​ലെ ക​​ണ്ണോ​​ത്തും​​ചാ​​ലി​​ലെ ക​​ല്യാ​​ൺ സി​​ൽ​​ക്സ് മാ​​നേ​​ജ​​രാ​​യി​​രു​​ന്ന തൃ​​ശൂ​​ർ പേ​​രാ​​മം​​ഗ​​ലം സ്വ​​ദേ​​ശി പി.​​എ​​സ്. മ​​ഹേ​​ഷി​​നെ (36)യാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ല്യാ​​ൺ സി​​ൽ​​ക്സ് ഷോ​​റൂ​​മി​​ൽ എ​​ത്തി​​ച്ചു തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്. ഡി​​വൈ​​എ​​സ്പി വേ​​ണു​​ഗോ​​പാ​​ൽ, ക​​ണ്ണൂ​​ർ ടൗ​​ൺ സി​​ഐ എ. ​​ഉ​​മേ​​ഷ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​ണു പ്ര​​തി​​യെ തെ​​ളി​​വെ​​ടു​​പ്പി​​നു കൊ​​ണ്ടു​​വ​​ന്ന​​ത്. മാ​​നേ​​ജ​​രാ​​യ മ​​ഹേ​​ഷ് 60 ല​​ക്ഷം രൂ​​പ വെ​​ട്ടി​​പ്പ് ന​​ട​​ത്തി മു​​ങ്ങി​​യെ​​ന്നു കാ​​ണി​​ച്ച് അ​​സി. മാ​​നേ​​ജ​​ർ പോ​​ൾ ക​​ണ്ണൂ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. ക​​ണ്ണൂ​​ർ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​ണു മ​​ഹേ​​ഷി​​നെ തൃ​​ശൂ​​രി​​ൽ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.