കത്തോലിക്കാ കോണ്‍ഗ്രസ് അനുശോചിച്ചു
Thursday, August 8, 2019 12:33 AM IST
കൊച്ചി: മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ദേഹവിയോഗത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അനുശോചിച്ചു. രാഷ്ട്രീയ, പൊതുരംഗത്ത് നിസ്തുല പ്രവര്‍ത്തനത്തിന്റെ നിറസാന്നിധ്യമായിരുന്നു അവര്‍.
ധീര ജവാന്മാരും മറ്റുള്ളവരും പല സ്ഥലങ്ങളില്‍ മാസങ്ങളോളം കുടുങ്ങി കിടന്നപ്പോള്‍ അവരെ ഇന്ത്യയില്‍ എത്തിക്കാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ജാതി, മത, വര്‍ഗ വിവേചനം നോക്കാതെ പ്രവര്‍ത്തിച്ച കേന്ദ്രമന്ത്രിയെന്ന ഖ്യാതി അവര്‍ നേടിയിട്ടുണ്ട്. ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ പരിശ്രമിച്ചതും സ്മരണീയമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ജിയോ കടവി യോഗം ഉദ്ഘാടനം ചെയ്തു.