ഗോഡൗൺ സമരം അവസാനിപ്പിച്ചു
Thursday, August 8, 2019 12:33 AM IST
കൊച്ചി: കരാര്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ഇരുമ്പനം ഗോഡൗണില്‍ തൊഴിലാളികള്‍ നടത്തിയ സമരം അവസാനിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ കമ്പനി പ്രതിനിധികളും തൊഴിലാളി യൂണിയന് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഗോഡൗണില്‍ സിഐടിയു തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് സമരം അവസാനിപ്പിച്ചു.