മോഡേണ്‍ ഫുഡ്സ് പുതിയ മൂന്നുതരം ബ്രെഡുകള്‍ പുറത്തിറക്കി
Tuesday, August 20, 2019 12:01 AM IST
കൊച്ചി: മോഡേണ്‍ ഫുഡ്സിന്റെ പുതിയ മൂന്നുതരം ബ്രെഡുകള്‍ അവതരിപ്പിച്ചു. ദിവസേനയുള്ള ഭക്ഷണത്തില്‍ ആവശ്യമായ പ്രോട്ടീന്‍, ഫൈബര്‍ എന്നിവ കൊണ്ടു സമ്പുഷ്ടമായ 100 ശതമാനം വീറ്റ് ബ്രെഡ്, ഫൈബര്‍ കൊണ്ടു സമ്പുഷ്ടമായ ഹൈ ഫൈബര്‍ ബ്രൗണ്‍ ബ്രെഡ്, 23 ശതമാനം ഫൈബര്‍ അടങ്ങിയ, പൂര്‍ണമായും ഗോതമ്പും ഓട്സും ഫ്ലാക്സും അടങ്ങിയ ഓട്സ് ആന്‍ഡ് ഫ്ലാക്സ് ബ്രെഡ് എന്നിവയാണ് പുതുതായി വിപണിയില്‍ അവതരിപ്പിച്ചത്.
നൂറു ശതമാനവും ഗോതമ്പ് മാത്രം ഉപയോഗിച്ചാണ് പുതിയ ബ്രെഡ് ശ്രേണികളുടെ ഉത്പാദനമെന്ന് മോഡേണ്‍ ഫൂഡ്സ് സിഇഒ അസീം സോണി പറഞ്ഞു.