ദേശീയപാത ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ജി. സുധാകരൻ കേന്ദ്രത്തിനു കത്തു നൽകി
Wednesday, August 21, 2019 12:12 AM IST
തിരുവനന്തപുരം: ദേശീയപാത- 66 ഗതാഗത യോഗ്യമാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഫണ്ട് നൽകാത്തതിനാൽ ദേശീയപാത 66ലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പാരിപ്പള്ളി-മംഗലപുരം ഭാഗം, തൃശൂർ, മലപ്പുറം ജില്ലകളിലെ ചേറ്റുവ-പൊന്നാനി ഭാഗവും കഴിഞ്ഞ രണ്ടുമായി പുനരുദ്ധാരണ പ്രവർത്തനം നടത്താൻ സാധിക്കാത്തതിനാൽ പൂർണമായും തകർന്ന നിലയിലാണ്.
നാലുവരിപ്പാതയുടെ ടെൻഡർ നടപടികൾ ഒരു വർഷത്തിലധികമായി തീരുമാനമെടുക്കാതെ നാഷണൽ ഹൈവേ അഥോറിറ്റി നീട്ടിക്കൊണ്ടുപോയതിനാൽ കാസർഗോഡ് ജില്ലയിലെ ദേശീയപാതയും ഗതാഗത യോഗ്യമല്ലാതായിത്തീർന്നു. കോഴിക്കോട് ബൈപാസും ടെൻഡർ കഴിഞ്ഞ് കരാർ ഒപ്പുവെച്ചെങ്കിലും ഒരു പ്രവൃത്തിയും നടത്താതെ കാലതാമസം വരുത്തിയിരിക്കുകയാണ്. രണ്ടു ജില്ലകളിലും സാങ്കേതികത്വം പറഞ്ഞ് കേന്ദ്ര ഉപരിതല വകുപ്പ് ഫണ്ട് അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.