പുറത്താക്കൽ ജനാധിപത്യ വിരുദ്ധം: എൻ. ജയരാജ്
Wednesday, August 21, 2019 12:30 AM IST
കോട്ടയം: കേരളാ കോണ്ഗ്രസ് -എമ്മിലെ 30 സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളെ കൂട്ടത്തോടെ പുറത്താക്കി കൃത്രിമ ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ജോസഫ് വിഭാഗം അടിസ്ഥാന ജനാധിപത്യതത്വം പോലും വിസ്മരിക്കുകയാണെന്നു ഡോ.എൻ. ജയരാജ് എംഎൽഎ.പാർട്ടി ഭരണഘടന പാലിച്ചാണു കഴിഞ്ഞ ദിവസം സ്റ്റിയറിംഗ് കമ്മിറ്റി ചേർന്നതും തീരുമാനങ്ങൾ എടുത്തതും.
പ്രവർത്തകരിൽനിന്നും കോടതിയിൽനിന്നും ജോസഫ് വിഭാഗം തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. പാർട്ടിയുടെ അന്തഃസത്ത തകർക്കാനും ഭിന്നത സൃഷ്ടിക്കാനുമുള്ള ജോസഫ് വിഭാഗത്തിന്റെ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.