എംടിഎസ്ഇ രജിസ്ട്രേഷൻ ആരംഭിച്ചു
Sunday, September 15, 2019 12:19 AM IST
കോട്ടയം: ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാന സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന മാത്സ് ടാലന്റ് സേർച്ച് പരീക്ഷയക്ക് (എംടിഎസ്ഇ) ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
വിവിധ സിലബസുകളിൽ എൽകെജി മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഡിസംബർ ഏഴിന് നടത്തുന്ന പ്രാഥമിക പരീക്ഷയിൽ മികവു പുലർത്തുന്നവർക്കുള്ള രണ്ടാംഘട്ട പരീക്ഷ ജനുവരി 25-ന് നടത്തും. ഈ പരീക്ഷയിൽ ഒന്നു മുതൽ പത്തുവരെ റാങ്കുനേടുന്നവർക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും ലഭിക്കും. കൂടാതെ ഒന്നാം റാങ്കുകാർക്ക് സ്വർണ പതക്കങ്ങളും ലഭിക്കും.
വിശദവിവരങ്ങൾക്ക് 15 രൂപ തപാൽ സ്റ്റാന്പു സഹിതം ജനറൽ സെക്രട്ടറി, കേരള ഗണിത ശാസ്ത്ര പരിഷത്ത്, മണർകാട് പിഒ, കോട്ടയം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9447806929.