പാലാരിവട്ടം പാലം ; ഏത് അന്വേഷണവും നേരിടാൻ തയാറെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ്
Tuesday, September 17, 2019 12:40 AM IST
കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ. അന്വേഷണം എപ്പോഴും ആരുടെ പേരിലും നടത്താം, അതിനു യാതൊരുവിധ കുഴപ്പവുമില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാലം പൊളിച്ചു നിർമിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം.
പാലം നിർമാണ സമയത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്റെ ചെയർമാൻ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നല്ലോയെന്ന് താൻ ചോദ്യത്തിനു താൻ മന്ത്രിയും ചെയർമാനുമായിരുന്നു. തനിക്കു ശേഷവും മന്ത്രിയും ചെയർമാനും വന്നു. ആരെപ്പറ്റിയും അന്വേഷിച്ചോട്ടെ. ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.