മരിയ ഫിലിപ്പ് സ്മാരക ഡിബേറ്റ്: ഫൈനൽ 27 ന്
Tuesday, September 17, 2019 11:31 PM IST
കൊച്ചി: സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഓൾ കേരള മരിയ ഫിലിപ്പ് സ്മാരക ഡിബേറ്റ് മത്സരങ്ങളുടെ ഈ വർഷത്തെ ഫൈനൽ മത്സരം 27 നു കൊച്ചി കാന്പസിൽ നടക്കും.
പ്രാഥമിക റൗണ്ട് മത്സരങ്ങൾ 18 ന് രാവിലെ പത്തരയ്ക്ക് ചങ്ങനാശേരി അസംപ്ഷൻ കോളജ്, 20 ന് ഉച്ചയ്ക്ക് 1.30 ന് കോഴിക്കോട് ഫറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, രാവിലെ 11 ന് കൊല്ലം ചിന്നക്കട വൈഎംസിഎ, രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം ലൂർദ്സ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, 23 ന് രാവിലെ പത്തരയ്ക്ക് തൃശൂർ വിമല കോളജ്, 24 ന് രാവിലെ പത്തരയ്ക്ക് തൃക്കാക്കര ഭാരത മാതാ കോളജ് എന്നിവിടങ്ങളിൽ നടക്കും.
’പേ പാരിറ്റി ഈസ് സ്റ്റിൽ എ ഡ്രീം ഫോർ വിമെൻ ഇൻ ഇന്ത്യ’എന്നതാണ് വിഷയം. deba te@ xime.orgയിൽ രജിസ്റ്റർ ചെയ്യാം.