ഫാ. ആന്റണി അറയ്ക്കൽ എക്സ്ബിഎച്ച്ഇഐ പ്രസിഡന്റ്
Tuesday, September 17, 2019 11:41 PM IST
കൊച്ചി: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘടനയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ (എക്സ്ബിഎച്ച്ഇഐ) ദേശീയ പ്രസിഡന്റായി ഫാ. ആന്റണി അറയ്ക്കൽ നിയമിതനായി.
എറണാകുളം സെന്റ് ആൽബർട്സ് (ഓട്ടോണമസ്), കളമശേരി സെന്റ് പോൾസ് കോളജുകളുടെ ചെയർമാനും മാനേജരുമാണ് ഇദ്ദേഹം.