പുനരൈക്യ നവതി ആഘോഷം മാവേലിക്കരയിൽ
Friday, September 20, 2019 11:57 PM IST
കോട്ടയം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ നവതി ആഘോഷം അടുത്ത വർഷം മാവേലിക്കര രൂപതയിൽ നടക്കും. മാവേലിക്കര രൂപതയ്ക്കു വേണ്ടി ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, വികാരി ജനറാൾ മോണ്‍. ജോസ് വെണ്മലോട്ട് എന്നിവരുടെ നേതൃത്വത്തിൽ രൂപത പ്രതിനിധികൾ കാതോലിക്ക ബാവയിൽനിന്നു കാതോലിക്കാ പതാക ഏറ്റുവാങ്ങി.
മൂന്നു ദിവസമായി കോട്ടയം ഗിരിദീപം കാന്പസിൽ നടന്നുവന്ന ആഘോഷ പരിപാടികൾക്കു മോണ്‍. ചെറിയാൻ താഴമണ്‍, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, റവ.ഡോ. കുര്യാക്കോസ് തടത്തിൽ, ഫാ. ജേക്കബ് വർഗീസ് ഈട്ടിത്തടത്തിൽ ഒഐസി, ഫാ. വർഗീസ് തൈക്കൂട്ടത്തിൽ ഒഐസി, ഫാ. ജസ്റ്റിൻ തോമസ് ചക്കുങ്കൽ ഒഐസി, ഫാ. മാത്യു ഷോബി പനച്ചിക്കുഴിയിൽ ഒഐസി, സിസ്റ്റർ ലില്ലി ജോസ് എസ്ഐസി, ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ, വി.പി. മത്തായി, പി.കെ. ജോസഫ്, എജി പറപ്പാട്ട്, ഷാജി മാത്യു കൂളിയാട്ട്, ഡോ. വർഗീസ് കെ. ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഫാ. മാത്യു മണലുവിള ഒഐസിയുടെയും ഗിരിദീപം ബഥനി സിസ്റ്റേഴ്സിന്റെയും നേതൃത്വത്തിൽ സമ്മേളന നഗറിൽ ’പ്രയാണം’ എന്ന ബഥനിയുടെ ചരിത്രപ്രദർശനം നിരവധിപേരെ ആകർഷിച്ചു.