നിയമസഭാ ഉപതെരഞ്ഞെടുപ്പ്: ഉമ്മൻചാണ്ടി പ്രചാരണം തുടങ്ങി, ആന്റണി തിങ്കൾ മുതൽ
Friday, October 11, 2019 1:42 AM IST
തിരുവനന്തപുരം: വിദഗ്ധപരിശോധനയ്ക്കു ശേഷം തിരിച്ചെത്തിയ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം തുടങ്ങി. എ.കെ. ആന്റണി തിങ്കളാഴ്ച പ്രചാരണ പര്യടനം ആരംഭിക്കും.
ഇന്നലെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി പ്രചാരണം നടത്തി. ഒരു പൊതുപരിപാടിയിലും രണ്ടു കുടുംബയോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. ഇന്നു കോന്നി, നാളെ അരൂർ, ഞായറാഴ്ച എറണാകുളം, തിങ്കളാഴ്ച മഞ്ചേശ്വരം എന്നിങ്ങനെയാണ് ഉമ്മൻ ചാണ്ടി പ്രചാരണം നടത്തുന്നത്. ഉച്ചകഴിഞ്ഞു മൂന്നു മുതൽ മാത്രമായിരിക്കും ഉമ്മൻ ചാണ്ടി എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിനിറങ്ങുക.
എ.കെ. ആന്റണി തിങ്കളാഴ്ച മഞ്ചേശ്വരത്താണ് പ്രചാരണം ആരംഭിക്കുക. 15ന് എറണാകുളം, 16ന് അരൂർ, 17ന് കോന്നി, 18 ന് വട്ടിയൂർക്കാവ് എന്നിങ്ങനെയാണ് ആന്റണിയുടെ പ്രചാരണം ക്രമീകരിച്ചിരിക്കുന്നത്.