നഴ്സുമാർക്ക് ഐഇഎൽടിഎസ് പരിശീലനം
Friday, October 18, 2019 11:26 PM IST
തിരുവനന്തപുരം: യുകെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്സുമാർക്ക് സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലന കേന്ദ്രത്തിൽ ഐഇഎൽടിഎസ് പരിശീലനം നൽകും. ഒഇടി പരിശീലനത്തിന് ഡൽഹിയിൽ പരിശീലന കേന്ദ്രവും ആരംഭിച്ചു. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റും കരസ്ഥമാക്കാൻ അവസരമൊരുക്കുന്ന ഗ്ലോബർ ലേണേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് പരിശീലനം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒഡെപെക്ക് മുഖേന യുകെയിലെ എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികളിൽ സൗജന്യ നിയമനം നൽകും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ [email protected] ൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.