അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Monday, October 21, 2019 10:38 PM IST
അതിരന്പുഴ: സ്കൂട്ടറിന് പിന്നിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. അതിരന്പുഴ ഇലഞ്ഞിയിൽ മാത്യൂവിന്റെ ഭാര്യ മേരി മാത്യു (68) ആണ് മരിച്ചത്. കഴിഞ്ഞ 16ന് ഏറ്റുമാനൂർ ഐ ടി ഐ യ്ക്ക് സമീപമായിരുന്നു അപകടം.
ഏറ്റുമാനൂരിലുള്ള ഇവരുടെ കടയിൽ നിന്നും ഭർത്താവുമൊന്നിച്ച് വീട്ടിലേക്ക് പോകുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മേരി മാത്യുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും 19ന് രാത്രി മരണം സംഭവിച്ചു. ഭർത്താവ് മാത്യുവിന് അപകടത്തിൽ നിസാര പരിക്കേറ്റിരുന്നു. സംസ്കാരം ഇന്ന് 10.30 ന് അതിരന്പുഴ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: അനൂപ് മാത്യു (ബിഗോറ ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ഡവലപ്പ്മെന്റ്), സിന്ധു, കിഷോർ. മരുമക്കൾ: ഫിന മണ്ണഞ്ചേരി അതിരന്പുഴ, ജിജി പാറന്പുഴ, ജോളി കെറ്റാലികരോട്ട് വെച്ചൂർ.