ആർസിസി സ്റ്റാഫ് നഴ്സ്: സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
Tuesday, October 22, 2019 11:53 PM IST
തിരുവനന്തപുരം: ആർസിസിയിൽ സ്റ്റാഫ് നഴ്സിന്റെ സ്ഥിര നിയമനത്തിനായുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ പേരുവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നവംബർ നാല് മുതൽ ഏഴുവരെ നടക്കും. ഇതിലേക്കായി രേഖാമൂലം അറിയിപ്പ് നൽകും. 31ന് മുൻപ് രേഖാമൂലം അറിയിപ്പ് ലഭിക്കാത്തവർ ആർസിസി അഡ്മിനിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെടുക.