നവംബർ 20ന് ബസ് സമരം
Wednesday, October 23, 2019 12:51 AM IST
തൃശൂർ: ചാർജ് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അടുത്തമാസം 20ന് സൂചനാ പണിമുടക്ക് നടത്തും. തൃശൂരിൽ ചേർന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം.
മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ കണ്സഷൻ ചാർജ് 50 ശതമാനം വർധിപ്പിക്കുക, കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഒരുപോലെ സംരക്ഷിക്കാൻ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്നു ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് അടുത്തമാസം ആറിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബസുടമകളുടെ കൂട്ടധർണ നടത്തും. 13നു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിലേക്കു മാർച്ചും ധർണയും നടത്തും.