വാഹനാപകടത്തിൽ പരിക്കേറ്റ അങ്കണവാടി വർക്കർ മരിച്ചു
Wednesday, October 23, 2019 11:16 PM IST
ഉപ്പുതറ: നിയന്ത്രണംവിട്ട ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അങ്കണവാടി വർക്കർ മരിച്ചു. ആശുപത്രിപ്പടി ചാപ്പുളശേരിൽ പൊന്നപ്പന്റെ ഭാര്യ രോഹിണി(50)യാണ് മരിച്ചത്.ചൊവാഴ്ച രാത്രി ഏഴോടെ ആശുപത്രിപ്പടിയിലായിരുന്നു അപകടം.
വീട്ടിൽനിന്ന് ആശുപത്രിപ്പടിയിലേക്ക് നടന്നുപോകുന്പോൾ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ഉപ്പുതറ സർക്കാർ ആശുപത്രിയിലും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരോഗ്യനില വഷളായതിനെതുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ പത്തോടെ മരിച്ചു. സംസ്കാരം ഇന്ന് 11-ന് വീട്ടുവളപ്പിൽ. മക്കൾ: തുഷാര, ഹരിത, വിഷ്ണു. മരുമക്കൾ: ജിജോ, അരുണ്‍.