ബൈക്കിടിച്ച് പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു
Wednesday, October 23, 2019 11:16 PM IST
ചങ്ങനാശേരി: മാർക്കറ്റിനു സമീപം വണ്ടിപ്പേട്ടയിൽ ബൈക്ക് ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. ചങ്ങനാശേരി നഗരത്തിലെ ഓട്ടോഡ്രൈവർ തൃക്കൊടിത്താനം കോട്ടമുറി മണലോടിൽ വർഗീസ് ജോസഫാണ്(55) മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം 5.45ന് ഓട്ടോ റോഡരികിൽ പാർക്കു ചെയ്തശേഷം മീൻ വാങ്ങുന്നതിനായി റോഡ് മുറിച്ചു കടക്കുന്പോഴാണ് അപകടം. പരിക്കേറ്റ ഇയാളെ കോട്ടയം മെസിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ചങ്ങനാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്നു 10.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. ഭാര്യ അച്ചാമ്മ. മക്കൾ: സിറിൾ, സിജോ, സിനു.