ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കണം: ഹൈബി ഈഡൻ
Monday, November 11, 2019 1:24 AM IST
കൊച്ചി: വിശ്വകർമ സമൂഹത്തിന്റെ ഏറെ നാളത്തെ ആവശ്യമായ ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ഹൈബി ഈഡൻ എംപി. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിക്ക് ലഭിക്കുന്ന പരിഗണന വിശ്വകർമ സമൂഹത്തിനും ലഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാഷണൽ വിശ്വകർമ ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.