ഫാ.ജോർജ് പുഞ്ചായിൽ സിഎംഐക്ക് സംസ്ഥാന അവാർഡ്
Monday, November 11, 2019 11:18 PM IST
കോഴിക്കോട്: ദേശീയ പബ്ലിക് ആൻഡ് റീഡ്രസൽ കമ്മീഷന്റെ കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിന് ഫാ. ജോർജ് പുഞ്ചായിൽ സിഎംഐ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ, കലാ മേഖലയിലെ നൂതന പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ്.
കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായിരുന്ന അദ്ദേഹം ഇപ്പോൾ ഇരിട്ടി സിഎംഐ ക്രൈസ്റ്റ് സ്കൂൾ പ്രിൻസിപ്പലാണ് . അസ്മാക്കിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള റോപ്പ് സ്കിപ്പിംഗ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡോ. ശശി തരൂർ എംപി അവാർഡ് സമ്മാനിക്കും.