ക്രൈം ബ്രാഞ്ച്: രണ്ടാംഘട്ട യോഗ്യതാ പരീക്ഷ 15ന്
Monday, November 11, 2019 11:18 PM IST
തിരുവനന്തപുരം: അഞ്ചു വർഷത്തിൽ കൂടുതൽ ക്രൈംബ്രാഞ്ചിൽ ജോലി ചെയ്യുന്നവരെ മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും രണ്ടാം ഘട്ടം വെള്ളിയാഴ്ച തിരുവനന്തപുരത്തു പോലീസ് ട്രെയിനിംഗ് കോളജിലും തൃശൂർ കേരള പോലീസ് അക്കാഡമിയിലും നടക്കും. ലോക്കൽ പോലീസിൽ ഗ്രേഡ് എസ്ഐ മുതൽ സിപിഒ തലം വരെയോ സമാനതസ്തികയിലെ പോലീസ് ഉദ്യോഗസ്ഥർക്കു ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നേരിട്ട് അപേക്ഷിക്കാം