പ്ലാറ്റിനം ജൂബിലി സമാപനം
Wednesday, November 20, 2019 12:07 AM IST
കോട്ടയം: കോട്ടയം അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ ക്രിസ്തുരാജ മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നാളെ സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞതാ ബലി അർപ്പിക്കും. അതിരൂപതയിലെ വൈദികരും സമർപ്പിത, അല്മായ പ്രതിനിധികളും കൃതജ്ഞതാ ബലിയിലും സമാപന ആഘോഷങ്ങളിലും പങ്കെടുക്കും.